
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുളനട ഗ്രാമ പഞ്ചായത്തിൽ
ഉളനാട് എന്ന ഗ്രാമത്തിലാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
സ്ഥിതിചെയ്യുന്നത് .
ഏകദേശം 100 ൽ പരം വർഷങ്ങൾക്ക് മുൻപ് (മലയാള വർഷം 1092 -1098 കാലയളവിൽ) ആണ്
ക്ഷേത്രത്തിന്റെ പണി തുടങ്ങി പ്രതിഷ്ഠ കഴിഞ്ഞത് പക്ഷേ അതിനും 6000
വർഷങ്ങൾക്ക്
മുൻപ് ദേവത സാന്നിധ്യം ഉള്ള ഭൂമി ആണ്
ഭഗവാൻ ശ്രീ കൃഷ്ണന്റെ വിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിൽ ഉള്ള പരമ്പരാഗത ശില്പികൾ ആണ്. 1098 മീനമാസത്തിലെ രോഹിണി നാളിൽ താഴ്മണ്ണ് വലിയ തന്ത്രിയാൽ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ ഇടിയോട് കൂടിയ മഴ ഉണ്ടായതും
ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ച് ഓതുന്ന സംഭവങ്ങൾ ആണ്. പ്രതിഷ്ഠനാന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റ വാടാതിരുന്ന സംഭവം ഭക്തരിൽ ഇന്നും അത്ഭുതം ഉളവാക്കുന്നതാണ്
വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു...ചതുപ്പും വെള്ളവും നിറഞ്ഞ പോളച്ചിറയും അതിന്റെ കരയിലെ കൈതക്കാടും ജനങ്ങളിൽ പേടിയുളവാക്കുന്ന സംഭവങ്ങൾ ആയിരുന്നു.അക്കാലത്തു പോളച്ചിറയിൽ കായൽ മാടൻ എന്ന ഒരു ഭീകര സത്വം വസിച്ചിരുന്ന പകൽ പോലും ഈ സത്വം കാരണം ജനങ്ങൾക്ക് പകൽ പോലും പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യുവാൻ ഭയമായിരുന്നു
എന്നാൽ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയിൽ വന്നതിൽ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല ഇന്നും ഉണ്ണികണ്ണന്റെ ഭക്തർ വിശ്വസിക്കുന്നത് കാളിന്ദിയിൽനിന്നും കാളിയനെ തുരത്തി അമ്പാടിയെ രക്ഷിച്ചപോലെ കായൽ മാടനിൽ നിന്നും ഉളനാടിനെ രക്ഷിച്ചത് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ ആണെന്നും പഴമക്കാർ ആണയിടുന്നു എല്ലാവർഷവും കുംഭമാസത്തിലെ അശ്വതി നാളിൽ കായൽ മാടസ്വാമി സന്നിധിയിലേക്ക് ഘോഷയാത്രയും സ്വാമിക്ക് നേദ്യവും പൂജയും ഉണ്ട്....കുംഭത്തിലെ രോഹിണി നാളിൽ തിരുഉത്സവ ദിവസം പൊന്നുണ്ണി കണ്ണൻ വിളക്കിനെഴുനെള്ളിപ്പിനായി വിളക്കിനെഴുനെള്ളിപ്പ് മണ്ഡപത്തിലേക്ക് എഴുനെള്ളി പറ സ്വീകരിച്ച് തിരികെ മടങ്ങുമ്പോൾ തന്റെ ദാസനായ കായൽ മാടസ്വാമിയോട് ഉപചാരം ചൊല്ലി പിരിയാറുണ്ട്.... ഉള്ളിലേക്ക് ഉള്ള നാട് ഉളനാട് എന്ന് സ്ഥല നാമം അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
നൂറു വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്ന സമയത്ത് നടത്തിയ ഒരു വഴിപാടിൽ നിന്നാണ് ഉറി വഴിപാട് ഭഗവാന്റെ പ്രിയപ്പെട്ട വഴിപാടും... ക്ഷേത്രത്തിലെ പ്രധാനപെട്ട വഴിപാടും ആയത്. ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ എല്ലാ ദിവസവും രാവിലേ 6.15 മുതൽ 10.00 മണി വരെയും വൈകുന്നേരം 5.30 മുതൽ 6.15 വരെയും ഉദ്ധിഷ്ട കാര്യസിദ്ധിക്കും , സർവ്വദുഃഖനിവാരണത്തിനും ഭഗവാന്റെ ഇഷ്ട വഴിപാട് ആയ ഉറിവഴിപാട് നടത്തപ്പെടുന്നു .ഉറി വഴിപാടായി സമർപ്പിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനും സാധിച്ചതിനു ശേഷവുമാണ് ഭക്തർ ഇവിടെ ഉറി വഴിപാട് ചെയ്യുന്നത്. വെണ്ണ, കദളിപഴം, ഉണ്ണിയപ്പം, ലഡ്ഡു അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ടശർക്കര, ഉണക്കമുന്തിരി ഇവയാണ് ഉറിയിൽ നിറച്ചു ഉണ്ണിക്കണ്ണന് സമർപ്പിക്കുന്നത്. ഉറിയും കലവും ക്ഷേത്രത്തിൽ നിന്ന് ലഭിക്കും. അതിൽ നിറക്കാനുള്ള വസ്തുക്കളായ അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർക്കര ഇവയും എപ്പോഴും ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. വെണ്ണ, കദളിപഴം, ലഡ്ഡു, ഉണ്ണിയപ്പം ഉണക്കമുന്തിരി ഇവ മുൻകൂട്ടി പറയുന്നത് അനുസരിച്ചു ക്ഷേത്രത്തിൽ നിന്നും തയ്യാർ ചെയ്തു നൽകും. എല്ലാ വ്യാഴാഴ്ചയും, ഞായറാഴ്ചയും. എല്ലാ മാസവും രോഹിണി നാൾ വരുന്ന ദിവസവും ,ഭക്തർക്ക് ലഡ്ഡു ഉണ്ണിയപ്പം ഉറി വഴിപാട് ബുക്ക് ചെയ്യാവുന്നതാണ്
ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും. ദുർഗയ്ക്ക്
കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല ,ഭാഗവതിസേവ , വിദ്യാരംഭവും.
നാഗരാജാവ് , നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും
പാലും.ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ
പ്രത്യേകിച്ചു വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി തേങ്ങാ ഉടച്ചു
പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്ന്
വിശ്വാസികൾ
പറയുന്നു .
പ്രസിദ്ധമായ ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ സന്നിധിയിലെ രോഹിണി ഊട്ട്. എല്ലാ രോഹിണി നാളിലും നടത്തുന്ന അന്നദാന വഴിപാട്.. നിരവധി ഭക്തരാണ് രോഹിണി ഊട്ടിൽ പങ്കെടുക്കാൻ എത്തുന്നത് ഉണ്ണിക്കണ്ണൻ ഭക്തരോടൊപ്പം സദ്യ ഉണ്ണാൻ എത്തുന്നു എന്നാണ് വിശ്വാസം. ഈ ഭക്തരോടൊപ്പം ഉണ്ണിക്കണ്ണൻ ഓടി കളിച്ചു നടക്കുന്നു. രോഹിണി ഊട്ട് വഴിപാട് നടത്തുന്ന ഭക്തർക്ക് പലപ്പോഴും ഉണ്ണിക്കണ്ണന്റെ സാന്നിധ്യം മനസ്സിലാവാറുണ്ട്. ഓരോ ഭക്തന്റെയും സമീപം പൊന്നുണ്ണി കണ്ണൻ എത്തുന്നു. 2023 വർഷത്തിലെ രോഹിണി ഊട്ട് വഴിപാട് ബുക്കിങ് പൂർത്തിയായ വിവരം എല്ലാ ഭക്തരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. 2024 വർഷത്തെ രോഹിണിഊട്ട്...വഴിപാട് സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ക്ഷേത്രം ഓഫീസിൽ ബന്ധപെടുക
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്ന സമയം മുതൽ ഈ ക്ഷേത്രത്തിൽ സർവകാര്യസിദ്ധിക്കായി നടത്തുന്ന പൂജ യാണിത്...ആദ്യ കാലങ്ങളിൽ എല്ലാ ദിവസവും ശ്രീകോവിലിനുള്ളിൽ മേൽശാന്തി ആയിരുന്നു പൂജ ചെയ്തത്.... പിന്നീട് ദേവഹിതം അനുസരിച്ചു പുറത്തെ മണ്ഡപത്തിൽ രോഹിണി നാളിൽ മാത്രം ആക്കി പൂജ
ഈ പൂജയിൽ പങ്കെടുത്ത് ലക്ഷ്യ പ്രാപ്‌തി കൈവരിച്ചവർ നിരവധിയാണ് . എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ 100 രൂപ അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും അതേ സമയം തന്നെ മേൽശാന്തി ശ്രീകോവിലിൽ ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി പൂജയുടെ പ്രസാദമായി ഒരു നാണയം നൽകും പൂജ ദ്രവ്യങ്ങൾ എല്ലാം ഒരുക്കിയത്തിനു ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകുന്നു തുടർന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മൾ കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യിൽ വെച്ച് ഉളനാട്ടിലെ ഉണ്ണി കണ്ണനോടെ നമ്മളുടെ ഉദിഷ്ട കാര്യം പാർത്ഥിക്കുന്നത് പിന്നീട് ശ്രീ കൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അർച്ചന നടത്തുന്നു ഈ സമയം മേൽശാന്തി പൂജയിൽ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരിൽ ശ്രീകോവിലിൽ ഉണ്ണികണ്ണന്റെ തിരുമുന്പിൽ ലക്ഷ്യപ്രാപ്‌തി പൂജ നടത്തുന്നു
ഈ പൂജയിൽ പങ്കെടുത്ത് വിവാഹതടസം, ജോലിതടസം,ഇവ മാറിയവർ നിരവധി ആണ് അതുപോലെ കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവുകയും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് ഈ പൂജയിലൂടെ പരിഹാരം ഉണ്ടായിട്ടുണ്ട്